01/01/2022

സൗഹൃദ സംഗമം നടത്തി
(VISION NEWS 01/01/2022)
കൊടുവള്ളി: വാവാട്സിറാജുദ്ധീൻ ഹയർ സെക്കൻഡറി മദ്റസയിൽ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയിൽ 20 ലഷത്തിലധികം രൂപ ചിലവഴിച്ച്നടപ്പാക്കിയ സ്മാർട് സിറാജുദ്ധീൻ 2020 പദ്ധതി സമർപ്പണത്തിൻ്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി.മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. പി.കെ.സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. വാവാട് ശിവക്ഷേത്രം രക്ഷാധികാരി പി. ചന്തു, എ.കെ ചേകൂട്ടി  മുസ്ലിയാർ, അഷ്റഫ് വാവാട്, കെ.സി.മുഹമ്മദ്, മൂസ വാവാട് സംസാരിച്ചു.ആർ .കെ.ജാഫർ സ്വാഗതവും വി.പി.നാസർ നന്ദിയും പറഞ്ഞു.

പരിപാടിക്ക് തുടക്കം കുറിച്ച് അൻസാറു ദധീൻ സംഘം പ്രസിഡൻറ് പി.കെ.സി.ബപ്പൻകൂട്ടി പതാക ഉയർത്തി.തുടർന്ന് നടന്ന പ്രാർത്ഥനസംഗമം കെ.അബ്ദുൽ ബാരി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.ഹസ്സൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.വി.എ.മജീദ് അധ്യക്ഷത വഹിച്ചു. എ.കെ.കുഞ്ഞി മുഹമ്മദ്, മുഹമ്മദ് സ്വാലിഹ് ഹൈത്തമി, അബ്ദുൽ ഖാദർ മുസ്ലിയാർ സംസാരിച്ചു.ഒ.പി.മജീദ് സ്വാഗതവും റാഫി റഹ്മാമാനി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only