13/01/2022

മുക്കത്ത് ബൈക്കപകടം
(VISION NEWS 13/01/2022)
മുക്കം: മുക്കം ബൈപ്പാസിനു സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് കീഴുപറമ്പ് സ്വദേശിക്ക് പരിക്ക്. ബൈപ്പാസിനു സമീപം സംസ്ഥാന പാതയിലെ റോഡിലെ കലുങ്ക് നിർമ്മാണത്തിനായി സ്ഥാപിച്ച റിഫ്ലക്റ്ററില്ലാത്ത നിയന്ത്രണ സംവിധാനത്തിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.റോഡിൽ മറിഞ്ഞു വീണ ബൈക്ക് യാത്രികനെ മുക്കം ഫയർ റെസ് വിഭാഗത്തിൻ്റെ ആംബുലൻസിൽ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

റോഡ് പണിയുമായി ബന്ധപ്പെട്ട നിരവധി അപകടങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.മന്ത്രിതല നടപടിവരെ റോഡുപണിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച സാഹചര്യത്തിലും വേണ്ടത്ര സുരക്ഷാ നടപടികളുമില്ലാതെ ഇപ്പോഴും പണി തുടരുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only