01/01/2022

പുതുവത്സര സമ്മാനമായി 'പുഴു' ടീസര്‍
(VISION NEWS 01/01/2022)
മമ്മൂട്ടി കേന്ദ്രകഥപാത്രമായി എത്തുന്ന ചിത്രം 'പുഴു'വിന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തു. ഏറെ ദുരൂഹതകള്‍ നിറഞ്ഞ പ്രേക്ഷകരെ പടിച്ചിരുത്താന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും പുഴു എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അതേസമയം കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഉള്ള സൂചനകളൊന്നും ടീസറില്‍ ഇല്ല. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിക്കും ഏറെ പ്രതീക്ഷയുള്ള പ്രോജക്റ്റ് ആണ്.

പാര്‍വ്വതി തിരുവോത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിന്‍സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം.

വീഡിയോ കാണാംഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only