11/01/2022

ലോൺ നിഷേധിച്ചു: യുവാവ് ബാങ്കിന് തീയിട്ടു
(VISION NEWS 11/01/2022)




ലോൺ നിഷേധിച്ചതിനാൽ യുവാവ് ബാങ്കിന് തീയിട്ടു. കർണാടക ഹാവെരിയിലാണ് സംഭവം ഉണ്ടായത്.

പണത്തിന് അത്യാവശ്യം വന്നപ്പോൾ ഇയാൾ ലോണിനായി ബാങ്കിനെ സമീപിക്കുകയും അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ ഇയാൾ ലോണിന് അർഹനല്ലെന്ന് കണ്ടെത്തുകയായിരുന്നു.  

ബാങ്ക് ഉദ്യോഗസ്ഥർ ഇക്കാര്യം ഇയാളെ അറിയിക്കുകയും ചെയ്തു. ഇതിൽ കുപിതനായാണ് യുവാവ് ബാങ്കിന് തീയിട്ടത്. സംഭവത്തെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only