02/01/2022

പുതുവർഷത്തിലെ ആദ്യമത്സരം; ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ
(VISION NEWS 02/01/2022)
പുതുവർഷത്തിലെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ എഫ്‌സി ഗോവയാണ് എതിരാളികൾ. പുതുവർഷത്തിൽ ഐഎസ്എല്ലിലെ ആദ്യ ജയം തന്നെയാകും ഇരുവരുടെയും ലക്ഷ്യം. എടികെ മോഹൻ ബഗാനോട് തോറ്റാണ് ഗോവ 2021 അവസാനിപ്പിച്ചതെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂരിനോട് സമനില വഴങ്ങി. ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 14 മത്സരങ്ങളിൽ ഒന്‍പത് ജയവും ഗോവയ്‌ക്ക് ഒപ്പമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മൂന്ന് ജയം സ്വന്തമാക്കിയപ്പോൾ രണ്ട് കളി സമനിലയിലായി. 34 ഗോളുകൾ ഗോവ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് അടിച്ചത് 17 ഗോൾ മാത്രമെന്നതും കണക്കുകളിലെ വ്യത്യാസം അടിവരയിടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only