04/01/2022

ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച്‌ നിന്നവരെ കടന്നല്‍കൂട്ടം കുത്തി: ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് കുത്തേറ്റു
(VISION NEWS 04/01/2022)




മലപ്പുറം: കുറ്റിപ്പുറത്ത് കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് മരിച്ചത്.

നിരവധിപ്പേരെ കുത്തി പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കടന്നല്‍കൂട്ടം ഇളകിയത്. ഇതേ തുടര്‍ന്ന് 15 പേര്‍ക്കാണ് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംഭവം നടന്നത്. ഖബറിടത്തിൽ പ്രാർത്ഥനയ്ക്കിടെയാണ് സംഭവം. ശക്തമായ കാറ്റിൽ കടന്നൽ കൂട്ടം ഇളകി വന്ന് പ്രാർത്ഥിച്ച് നിന്നവരെ കുത്തി. ഇവർ പ്രാണരക്ഷാർത്ഥം പള്ളിയിലേക്ക് ഓടിക്കയറി.

പള്ളിക്കകത്ത് പ്രാർത്ഥിച്ച് നിന്നവർക്കും ഇതോടെ കുത്തേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only