15/01/2022

ടെസ്റ്റ് ടീം നായകസ്ഥാനം രാജിവെച്ച് വിരാട് കോലി
(VISION NEWS 15/01/2022)
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൻ്റെ നായകസ്ഥാനം വിരാട് കോലി രാജിവെച്ചു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. പരമ്പര ഇന്ത്യ 2-1ന് തോറ്റിരുന്നു. 68 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോലി 40 മത്സരങ്ങളിൽ വിജയം നേടിയിരുന്നു. നേരത്തെ 20-20 ടീമിൻ്റെ നായകസ്ഥാനവും താരം രാജിവെച്ചിരുന്നു. പിന്നാലെ ഏകദിന നായകസ്ഥാനത്ത് ഇന്ന് കോലിയെ ബിസിസിഐ നീക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only