04/01/2022

ഉൽക്കാവർഷം; ഇന്ത്യയിലും ദൃശ്യമാകും
(VISION NEWS 04/01/2022)
ബഹിരാകാശത്ത് വെടിക്കെട്ടിന് സമാനമായ ഉല്‍ക്കാവര്‍ഷം ഉണ്ടാവും. നാളെ പുലര്‍ച്ചെ 2:00 ന് ശേഷം ഉച്ചസ്ഥായിയിലെത്തു എന്നാണ് റിപ്പോർട്ട്.
ഏകദേശം 80 ഉല്‍ക്കകള്‍ ഒരു മണിക്കൂറില്‍ കത്തിജ്വലിക്കുന്നത് കാണാം.ഉല്‍ക്കാവേഗത സെക്കന്‍ഡില്‍ 41കിലോമീറ്ററാണ് എന്നാണ് നാസയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും തിളക്കമുള്ള ഉല്‍ക്കാവര്‍ഷങ്ങളില്‍ ഒന്നായ ക്വാഡ്രാന്റിഡ്‌സാണ് നാളെ പുർച്ചെ ബഹിരാകാശത്തു തീജ്വാലകള്‍ സൃഷ്ടിക്കുക

2003 EH1 എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ക്വാഡ്രാന്റിഡ്‌സ് ഉത്ഭവിക്കുന്നത്. ക്വാഡ്രന്‍സ് നക്ഷത്രസമൂഹത്തില്‍ നിന്നാണ് ഉല്‍ക്കാവര്‍ഷത്തിന് ഈ പേര് ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only