04/01/2022

വിണ്ടും വില്ലൻ; മാരി സെൽവരാജ് ചിത്രത്തിൽ ഫഹദ് ഫാസിൽ
(VISION NEWS 04/01/2022)
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിൽ നായകൻ. കീർത്തി സുരേഷ് ആണ് നായിക. വടിവേലുവും ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് വിവിരം. എ ആർ റഹ്മാൻ ആണ് സംഗീതം.

2017ൽ പുറത്തിറങ്ങിയ വേലൈക്കാരൻ ആണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. പിന്നീട് സൂപ്പർ ഡീലക്സിൽ അഭിനയിച്ചു. ഏറെ ശ്രദ്ധനേടിയ അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only