02/01/2022

‘നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തുക’: പുതുവത്സരദിനത്തിൽ പാക്കിസ്ഥാൻ സേനയ്ക്ക് മധുരം നൽകി ഇന്ത്യൻ ആർമി
(VISION NEWS 02/01/2022)
ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ പാക്കിസ്ഥാൻ സേനയ്ക്ക് മധുരം നൽകി ഇന്ത്യൻ സേന. തിത്വൽ ക്രോസിംഗ് പോയിന്റിലെ ചിലെഹാനയിൽ വച്ചാണ് രാജ്യങ്ങൾ പരസ്പരം സൌഹൃദം പുതുക്കി മധുരം പങ്കുവച്ചത്. നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടി. വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ തുടർച്ചയായി ശ്രമിച്ചുവരികയാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വെടിനിർത്തൽ കരാറിന് ശേഷം നിയന്ത്രണരേഖയിൽ ദീർഘകാലം സമാധാനം നിലനിന്നിരുന്നു. നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളിൽ സമാധാനം നിലനിർത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമങ്ങളെ ജനങ്ങൾ അഭിനന്ദിച്ചു. അത്തരം നിരവധി ശ്രമങ്ങളിൽ ഒന്നാണ് ഈ മധുര വിതരണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only