03/01/2022

കനത്തമഴ; കുവൈത്തിൽ വെള്ളപ്പൊക്കം, വാഹനങ്ങൾ മുങ്ങി
(VISION NEWS 03/01/2022)
കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി . സൈന്യവും അഗ്നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്.

രാജ്യത്ത് ഏതാണ്ടെല്ലാ പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അഹ്‍മദിയിലായിരുന്നു ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, കുവൈത്ത് സിറ്റി, ഫഹാഹീല്‍, മംഗഫ്, സാല്‍മിയ, സല്‍വ, ഫിന്‍റ്റാസ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 106 പേരെ അഗ്‍നിശമന സേന രക്ഷപ്പെടുത്തി. രാജ്യത്തെ സ്‍കൂളുകള്‍ക്ക് തിങ്കളാഴ്‍ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‍ച നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only