08/01/2022

പോലീസ് അറസ്റ്റ് ചെയ്തത് ചർച്ചയായതോടെ പ്രതികരണവുമായി യൂട്യൂബർ സുശാന്ത് നിലമ്പൂർ
(VISION NEWS 08/01/2022)പോലീസ് അറസ്റ്റ് ചെയ്തത് ചർച്ചയായതോടെ പ്രതികരണവുമായി യൂട്യൂബർ സുശാന്ത് നിലമ്പൂർ. തന്നെ പിടികിട്ടാപ്പുള്ളിയായി ചിലർ ചിത്രീകരിക്കുകയാണെന്നും എന്നാൽ തൻ്റെ അശ്രദ്ധ കാരണമാണ് 2018 ൽ നടന്ന സംഭവത്തിൽ ഇപ്പോൾ അറസ്റ്റ് നടന്നതെന്നും സുശാന്ത് നിലമ്പൂർ പറയുന്നു.

പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ സുശാന്തിന് ജാമ്യം ലഭിച്ച ശേഷമാണ് പ്രതികരണം. 'എന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ ഭര്‍ത്താവ് മദ്യപിച്ച് വന്ന് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുന്നതിനെതിരെ നാട്ടുകാരെല്ലാം ചേര്‍ന്ന് ഒരു പരാതി പൊലീസില്‍ നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇവരുടെ മോൻ സുഭാഷുമായി ചെറിയൊരു വാക്ക് തര്‍ക്കമുണ്ടായി. മോന്‍ എനിക്കെതിരെയും ഞാനയാള്‍ക്കെതിരെയും പരാതി കൊടുത്തിട്ടുണ്ടായിരുന്നു. അതിനു ശേഷം സുഭാഷ് ദുബായിലേക്ക് പോയി,' സുശാന്ത് നിലമ്പൂർ പറഞ്ഞു. കേസ് നേരത്തേ ആര്യാടൻ ഷൗക്കത്തിന്റെ മധ്യസ്ഥതയിൽ തീർത്തതാണെന്നും ആണെന്നും സുശാന്ത് നിലമ്പൂർ വ്യക്തമാക്കി.'കോടതിയുടെ നടപടി ക്രമത്തിന്‍രെ ഭാഗമായാണ് എന്നെ അറസ്റ്റ് ചെയ്തത്. 

കാരണം കോടതിയില്‍ നിന്ന് സമന്‍സ് വന്നപ്പോള്‍ ഞാന്‍ ഹാജരായിട്ടില്ല.ഒരു വട്ടം സമന്‍സ് വന്നപ്പോള്‍ ഞാന്‍ മൈസൂരായിരുന്നു. പിന്നെ ഞാന്‍ അക്കാര്യം മറക്കുകയും ചെയ്തു,' സുശാന്ത് നിലമ്പൂർ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്നും നല്ല പെരുമാറ്റമായിരുന്നെന്നും സുശാന്ത് നിലമ്പൂര്‍ പറഞ്ഞു. നാട്ടിൽ നിന്ന് തൽക്കാലത്തേക്ക് മാറുകയാണെന്നും നാളെ രാവിലെ ചെന്നൈയിലേക്ക് പോവുമെന്നും അവിടെ നിന്ന് ബാംഗ്ലൂരോ അല്ലെങ്കില്‍ മുംബൈയിലേക്കോ പോവുമെന്നും സുശാന്ത് നിലമ്പൂര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only