05/01/2022

താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ നിന്നും നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ ലോറി ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച എകരൂൽ സ്വദേശി ഷമീറിനെ ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ എം. കെ.മുബാറക് ആദരിക്കുന്നു
(VISION NEWS 05/01/2022)


ഓമശ്ശേരി :താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോറിഡ്രൈവർ ഹരിപ്പാട് സ്വദേശി പള്ളിപ്പാട് പുത്തൻ കണ്ടത്തിൽ ഗണേശിനെ കൃത്യസമയത്തെ ഇടപെടലിലൂടെ രക്ഷിച്ച്,  ആശുപത്രിയിലെത്തിച്ച ഏകലൂർ  സ്വദേശി ഷമീറിനെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആദരിച്ചു.

 ബാംഗ്ലൂരിൽ നിന്നും ചോക്ലേറ്റുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട്  മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. 
അതുവഴി മറ്റൊരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു  ഷമീർ. കൊക്കയിലേക്ക്   തലകുത്തനെ തൂങ്ങിക്കിടന്ന ലോറിയിൽ നിന്നും ലോറിഡ്രൈവറെ രക്ഷിച്ചു അതിസാഹസികമായി  മുകളിൽ എത്തിക്കുകയായിരുന്നു.

ആംബുലൻസ് ഡ്രൈവർ കൂടിയായ ഷമീറിന്റെ തക്ക സമയത്തെ നിസ്വാർത്ഥമായ ഇടപെടൽമൂലമാണ്  ലോറി ഡ്രൈവറുടെ  ജീവൻ രക്ഷിക്കാനായത് എന്നും,  ഇതുപോലുള്ള ചെറുപ്പക്കാർ നാടിന് അഭിമാനമാണ് എന്നും ആദരിക്കൽ വേളയിൽ  ശാന്തി ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.ചടങ്ങിൽ ശാന്തി ഹോസ്പിറ്റൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഗഫൂർ,അസിസ്റ്റന്റ് ജനറൽ മാനേജർ സജീഷ് കുമാർ,ആംബുലൻസ് ഡ്രൈവർ ഇ .കെ  റസാഖ്,AODA(ആംബുലൻസ് ഓണർസ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ) പ്രതിനിധികളായ ശ്രിപേഷ് ,സൈനുദ്ധീൻ ,ലത്തീഫ് അടിവാരം ,എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only