05/01/2022

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി എൻ ചിദംബരൻ നിര്യാതനായി.
(VISION NEWS 05/01/2022)




തിരുവമ്പാടി:(കോഴിക്കോട്) കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയൂർവേദ ആശുപത്രി പ്രസിഡന്റുമായ പി എൻ ചിദംബരൻ നിര്യാതനായി.

(81) വയസ്സായിരുന്നു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി സഹകരണ ബാങ്ക് എന്നിവയുടെ മുൻ പ്രസിഡന്റായിരുന്നു.

സംസ്കാരം : ഇന്ന് (05-01-2022- ബുധനാഴ്ച) വൈകിട്ട് : 05:00- മണിക്ക് കാളിയാമ്പുഴയിലെ വീട്ടുവളപ്പിൽ.

തിരുവമ്പാടി മേഖലയിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച അദ്ദേഹം പിന്നീട് സി പി എം വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു.

ഭാര്യ: കമല പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗം.

മക്കൾ: ബാബു (തോട്ടുമുഴി), ഷാജി (തിരുവമ്പാടി), മനോജ് (ഫയർഫോഴ്സ് - കോഴിക്കോട്), മിനി (ചാത്തമംഗലം).

മരുമക്കൾ: പങ്കജ കൊട്ടേക്കാട്ടിൽ (ആര്യമ്പാടം- തൃശൂർ), മിനി മാളിയേക്കൽ (കൂടത്തായി), അമ്പിളി തോലമ്മാക്കൽ (അധ്യാപിക, ഹയർ സെക്കണ്ടറി സ്കൂൾ - മേപ്പാടി), ബാലചന്ദ്രൻ വെങ്ങേരിമഠത്തിൽ (ചാത്തമംഗലം).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only