14/01/2022

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസ്; വിധി ഇന്ന്
(VISION NEWS 14/01/2022)
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിധി ഇന്ന്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ഏറെ വിവാദമായ കേസിന്റെ വിധി പറയുന്നത്. 105 ദിവസം നീണ്ടു നിന്ന രഹസ്യ വിചാരണക്കൊടുവിലാണ് കോടതി വിധി പറയുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറുവിലങ്ങാട് മഠത്തിൽവെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരിക്കുന്നത്.

കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ടായിരുന്നു. 2018 ജൂൺ 27-നാണ് ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നൽകിയത്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only