06/01/2022

സർക്കാർ തീരുമാനം പു:ന പരിശോധിക്കണം.
(VISION NEWS 06/01/2022)എളേറ്റിൽ: അദ്ധ്യാപകർക്കും ജീവനക്കാർക്കും ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കണമെന്നും, മെഡിസപ് പദ്ധതി സുതാര്യമായും
ഒ.പി.ഉൾപ്പെടെ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കണമെന്നും എം.ജെ.എച്ച്.എസ്.എസിൽ ചേർന്ന കെ.പി.എസ്. ടി.എ. യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

യോഗം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എം.സി. യൂസുഫ് സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ. നവനീത് മോഹൻ, സെക്രട്ടറി എം.പി. മുഹമ്മദ്, കെ കെ ജസീർ, ഷഫീഖ്പി., സാജിത, പി.ഷാനവാസ് എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only