02/01/2022

നാലുവയസുകാരിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ ആക്രമിച്ചു ; വീഡിയോ
(VISION NEWS 02/01/2022)
ഭോപാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ നാലുവയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഭോപാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടമായെത്തിയ തെരുവ് നായകള്‍ വളഞ്ഞിട്ട് പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ഭയാനകമായ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ ഓടിയെത്തി നായകളില്‍നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only