07/01/2022

കുതിരാൻ തുരങ്കത്തിൽ പാറപൊട്ടിക്കൽ ആരംഭിച്ചു; പരീക്ഷണ പൊട്ടിക്കൽ വിജയകരം
(VISION NEWS 07/01/2022)
കുതിരാൻ തുരങ്കത്തിന് സമീപം അപ്രോച്ച് റോഡിൻ്റെ നിർമാണത്തിനായി പാറപൊട്ടിക്കൽ ആരംഭിച്ചു. പാറ പൊട്ടിക്കലിൻ്റെ ഭാഗമായുള്ള പരീക്ഷണ പൊട്ടിക്കൽ വിജയകരമായി പൂർത്തിയാക്കി. രണ്ടരയോടുകൂടിയായിരുന്നു പരീക്ഷണ പാറ പൊട്ടിക്കൽ. അപ്രോച്ച് റോഡിൻ്റെ നിർമാണത്തിനായി നിയന്ത്രിതമായ സ്ഫോടന മായിരിക്കും നടക്കുക. ദിവസവും 3 പ്രാവശ്യം സ്ഫോടനം നടത്തി 45 ദിവസം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിർമാണ കമ്പനിയറിയിച്ചത്. എന്നാൽ ആദ്യ ആഴ്ച്ച 2 തവണ മാത്രമെ സ്ഫോടനമുണ്ടാകു.

സ്ഫോടനത്തിന് മുൻപ് ആദ്യം സൂചന സൈറിൻ മുഴക്കും.ഇതിനു ശേഷമായിരിക്കും ഇരുവശങ്ങളിലേയും റോഡുകൾ ബ്ലോക്ക് ചെയ്യുക. വണ്ടികൾ ഇല്ലെന്നുറപ്പു വരുത്തിയ ശേഷം രണ്ടാം സൈറിൻ മുഴക്കും. ഇതിനു ശേഷമായിരിക്കും സ്ഫോടനം. സ്ഫോടനം നടക്കുന്നതിന് സമീപമുള്ള സ്ഥലങ്ങളിൽ കാഴ്ചക്കാരെ അനുവദിക്കില്ല. അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കൂടുതൽ സ്ഫോടനം നടത്തരുതെന്ന് നിർമാണ കമ്പനിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. സ്ഫോടനം നടത്തുന്ന സമയത്ത് ഒരു പ്രദേശവാസിക്കും പ്രവർത്തനം വിലയിരുത്താം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only