04/01/2022

റെയിൽപാളത്തിൽ വിള്ളൽ : നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലിൽ ഒ​ഴി​വാ​യത് വ​ൻ ദു​ര​ന്തം
(VISION NEWS 04/01/2022)
വ​ട​ക​ര: ട്രെ​യി​ൻ ക​ട​ന്നു​പോ​യ​തി​നു പി​ന്നാ​ലെ റെ​യി​ൽ​പാ​ള​ത്തി​ൽ വി​ള്ള​ൽ കണ്ടെത്തി. പു​തു​പ്പ​ണം ബ്ര​ദേ​ഴ്സ് ബ​സ്​​സ്​​​റ്റോ​പ്പി​നു സ​മീ​പം റെ​യി​ൽ​പാ​ള​ത്തി​ലാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലിൽ വ​ൻ ദു​ര​ന്തമാണ് ഒ​ഴി​വാ​യത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റി​നാ​ണ്​ സം​ഭ​വം. മം​ഗ​ള എ​ക്സ്​​പ്ര​സ് ക​ട​ന്നു​പോ​യ​ശേ​ഷ​മാ​ണ് പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളാ​ണ് പാ​ള​ത്തി​ൽ തീ​പ്പൊ​രി ക​ണ്ട​ത്.

റെ​യി​ൽ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യതിനെ തുടർന്ന് ത​ക​രാ​റാ​യ​തി​നാ​ൽ തി​ക്കോ​ടി​യി​ൽ പി​ടി​ച്ചി​ട്ട നേ​ത്രാ​വ​തി രാ​ത്രി 7.15ഓ​ടെ വൈ​കി ക​ട​ന്നു​പോ​യി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only