12/01/2022

ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയമെന്ന് ഉത്തര കൊറിയ
(VISION NEWS 12/01/2022)
ഹൈപ്പർസോണിക് മിസൈലിൻ്റെ അവസാന ഘട്ട പരീക്ഷണവും വൻവിജയമെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നാണ് ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണവിവരം പുറത്തുവിട്ടത്. രാജ്യത്തിന്റെ സുരക്ഷയിൽ തന്ത്രപരമായ വിജയമെന്നാണ് കിം മിസൈൽ പരീക്ഷണ വിജയത്തെ വിശേഷിപ്പിച്ചത്.

‘അത്യാധുനികമായ സാങ്കേതിക വിദ്യയാണ് പുതിയ മിസൈലിന്റെ പ്രത്യേകത. വേഗതയുടെ ഏറ്റവും പുതിയ മുഖമാണ് ഹൈപ്പർസോണിക്. അതിന്റെ അവസാന പരീക്ഷണവും ലക്ഷ്യം ഭേദിച്ചിരിക്കുന്നു. എല്ലാ സാങ്കേതിക സംവിധാനങ്ങളും കൃത്യമായിട്ടാണ് പ്രവർത്തിക്കുന്നത്’ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only