01/01/2022

സൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ എന്നിവ ഇന്ന് മുതൽ ജിഎസ്ടിയിൽ
(VISION NEWS 01/01/2022)
ന്യൂഡൽഹി: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ വ്യാപാര മേഖലകൾ ഇന്ന് മുതൽ ജി എസ് ടിയ്ക്ക് കീഴിൽ വരും. അഞ്ച് ശതമാനം നിരക്കിൽ നികുതിയാണ്‌ സർക്കാരിലേക്ക് ഇവർ നിക്ഷേപിക്കേണ്ടത്. നിലവിൽ ജി എസ് ടി പരിധിക്ക് പുറത്തുള്ള ഭക്ഷ്യ വ്യാപാര മേഖലായാണ് ഇവ.

എന്നാൽ, ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നികുതിയ്ക്ക് കീഴിൽ വരുന്നതോടെ രാജ്യത്തെ നികുതി അടിത്തറ വിപുലമാകുമെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. നിലവിൽ രാജ്യത്ത് ജി എസ് ടി യിൽ രജിസ്റ്റർ ചെയ്ത റസ്റ്റോറന്റുകളിൽ നിന്നാണ് നികുതി സ്വീകരിക്കുന്നതും നിക്ഷേപിക്കുന്നതും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only