07/01/2022

ഹോസ്റ്റൽ കെട്ടിടത്തി‌ൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
(VISION NEWS 07/01/2022)
കോഴിക്കോട് ഹോസ്റ്റൽ കെട്ടിടത്തി‌ൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നാം വർഷ വിദ്യാർത്ഥിയായ തേഞ്ഞിപ്പാലം സ്വദേശി ആദർശ് നാരായണൻ ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

കോളജിലെ ആണ്‍കുട്ടികൾക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആദര്‍ശ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്നും കോളജിലെത്തിയത്. ഇതിന് പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നെന്ന് സഹപാഠികൾ കോളേജ് അധികൃതരോട് പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only