10/01/2022

പങ്കാളികളെ കൈമാറിയ സംഭവം; ഒരാൾ കൂടി പിടിയിൽ
(VISION NEWS 10/01/2022)
പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിൽ ഇനി പിടിയിലാകാനുള്ളത് രണ്ടുപേർ ആണ്. വിപുലമായ അന്വേഷണത്തിന് ആണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഒരാൾ വിദേശത്തേക്ക് കടന്നു. സൗദിയിലേക്ക് പോയ ഇയാളെ തിരികെ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി.

ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ച നടത്തുന്ന വൻ സംഘം ഇന്നലെയാണ് കോട്ടയത്ത്‌ പിടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നായി അഞ്ചുപേർ ആണ് കറുകച്ചാൽ പൊലീസിന്‍റെ പിടിയിലായത്. ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാൽ പൊലീസിന്‍റെ അന്വേഷണം. അന്വേഷണ വഴിയിൽ വൻ കണ്ണികളുള്ള കപ്പിൾ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളിൽ ആയിരത്തിലധികം അംഗങ്ങളാണുള്ളത്.

അംഗങ്ങളില്‍ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം പോലുമാകാത്തവരും 20 വര്‍ഷം പിന്നിട്ടവരുമുണ്ട്. ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരങ്ങളും പങ്കുവയ്ക്കും. പിന്നീട് വീഡിയോകോള്‍ നടത്തുകയുമാണ് ഇവരുടെ രീതി. പൊലീസ് പരിശോധന ഒഴിവാക്കാന്‍ കൂടിച്ചേരലുകള്‍ ഏറെയും വീടുകളിലാണ്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണ്. നാലുപേര്‍ തനിച്ചെത്തിയവര്‍. സ്റ്റഡ് എന്ന് അറിയപ്പെടുന്ന സംഘത്തിന് ഇവര്‍ 14000 രൂപ നല്‍കണം എന്നതാണ് ഗ്രൂപ്പിലെ നിയമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only