13/01/2022

ബോംബർ വിമാനം വിജയകരമായി പരീക്ഷിച്ച് റഷ്യ
(VISION NEWS 13/01/2022)മോസ്‌കോ: പുത്തൻ സ്ട്രാറ്റജി ബോംബർ വിമാനം വിജയകരമായി പരീക്ഷിച്ച് റഷ്യ. ഉക്രൈനുമായുള്ള അതിർത്തി സംഘർഷങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുമ്പോഴാണ് റഷ്യയുടെ പുതിയ പരീക്ഷണപ്പറക്കൽ.

ടി.യു-160എം ടുപോലെവ് എന്ന ബോംബർ വിമാനത്തിന്റെ നവീകരിച്ച പതിപ്പാണ് പരീക്ഷിച്ചത്.80 ശതമാനവും നവീകരിച്ച ഈ വിമാനം 600 മീറ്റർ ഉയരത്തിൽ അരമണിക്കൂർ നേരം പരീക്ഷപ്പറക്കൽ നടത്തി. ഉൾപ്രദേശങ്ങളിലെ ലക്ഷ്യങ്ങൾ പോലും കൃത്യമായി കണ്ടുപിടിച്ചു ബോംബിട്ടു നശിപ്പിക്കാൻ തക്ക ശക്തമാണ് ഈ വിമാനം.

ബോംബർ വിമാനങ്ങൾ ഏറ്റവും ഭാരമേറിയ സൂപ്പർസോണിക് ബോംബർ വിമാനമാണ് ടി.യു-160എം ടുപോലെവ്. ‘വെളുത്ത അരയന്നം’ എന്ന ഓമനപ്പേരിലാണ് ഈ ഭീമൻ ഇത് അറിയപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only