03/01/2022

മതം മാനവ മോചനത്തിന്‍റെ പരമ സത്യം
(VISION NEWS 03/01/2022)കോഴിക്കോട്: മാനവികതയുടെ വിമോചനത്തിന്‍റെ ഏക മാര്‍ഗം മതമാണെന്ന് ഐ.എസ്.എം. കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച മതം, ശാസ്ത്രം, വിമോചനം എന്ന ത്രൈമാസ ക്യാമ്പയിന്‍ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. മനുഷ്യന്‍റെ ധര്‍മ മൂല്യങ്ങളെ രൂപപ്പെടുത്തുന്നതാണ് മതം. ശാസ്ത്രം മനുഷ്യന്‍റെ അന്വേഷണ തൃശ്ണയെ ഉദ്ദീപിപ്പിക്കുന്നതാണ്. ശാസ്ത്രത്തെയും, മതത്തെയും തുലനം ചെയ്യുക എന്നത് ആശാസ്ത്രീയമാണ്. മതവും ശാസ്ത്രവും രണ്ട് ധ്രുവങ്ങളിലാണ് എന്ന പ്രചരണം തെറ്റാണ്. മതവും ശാസ്ത്രവും രണ്ട് ധര്‍മ്മങ്ങളാണ് നിര്‍വ്വഹിക്കുന്നത്.
സമ്മേളനം കേരള തുറമുഖ - മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ: അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. കോഴിക്കോട് സൗത്ത് ജില്ല പ്രസിഡന്‍റ് ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം. സംസ്ഥാന ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം.ടി. മനാഫ് മാസ്റ്റര്‍, പി.ടി. അബ്ദുല്‍ മജീദ് സുല്ലമി, അബ്ദുല്‍ ഗഫൂര്‍ തിരുത്തിയാട്, മിസ്ബാഹ് ഫാറൂഖി, സല്‍മാന്‍ ഫാറൂഖി, സഫൂറ തിരുവണ്ണൂര്‍, റാഫി കുന്നുംപുറം, ഫാദില്‍ കെ.വി, അബ്ദുസ്സലാം ഒളവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only