13/01/2022

പാലക്കാട് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം: ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റിൽ
(VISION NEWS 13/01/2022)
പാ​ല​ക്കാ​ട്: മൂ​ന്ന് വ​യ​സു​കാ​ര​ൻ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ പാ​ല​ക്കാ​ട്ട് നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​ല​പ്പു​റം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഷെ​യ്ക്ക് സി​റാ​ജാ​ണ് മ​രി​ച്ച​ത്. പി​ന്നാ​ലെ ര​ണ്ടാ​ന​ച്ഛ​നാ​യ അ​ർ​മാ​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം തി​രു​ർ ഇ​ല്ല​ത്ത​പ്പാ​ട​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് കു​ട്ടി​യും മാ​താ​വും ര​ണ്ടാ​ന​ച്ഛ​നും താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ഇ​വ​ർ ഇ​വി​ടെ​യെ​ത്തി​യ​ത്. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ നി​ല​യി​ൽ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യോ​ടെ കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. പി​ന്നാ​ലെ മാ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യു​മാ​യ മും​താ​വ് ബീ​വി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ര​ണ്ടാ​ന​ച്ഛ​ന് വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only