11/01/2022

നടൻ കൈലാഷിന്റെ പിതാവ് അന്തരിച്ചു
(VISION NEWS 11/01/2022)നടൻ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ ഇ ഗീവർഗീസ് അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2008ൽ 'പാർത്ഥൻ കണ്ട പരലോകം' എന്ന സിനിമയിൽ അഭിനയിച്ചാണ് കൈലാഷ് അരങ്ങേറ്റം കുറിച്ചത്. 2009ൽ 'നീലത്താമര' എന്ന ചിത്രത്തിലൂടെ നായകനായി. 'ശിക്കാർ', 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്', 'യുഗപുരുഷൻ', 'ഒടിയൻ' എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘മിഷൻ സി’യാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ. 'പള്ളിമണി' എന്ന ചിത്രത്തിലാണ് നടൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only