03/01/2022

കൂടത്തായി കൂട്ടക്കൊലക്കേസ് ; മൃതദേഹങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി
(VISION NEWS 03/01/2022)
കൂടത്തായി കൂട്ടക്കൊല കേസിൽ കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജി കോടതി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.കോ‍ഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വച്ചത്.

സിലി, റോയ് എന്നിവർ ഒഴികെയുള്ളവരുടെ മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ ,മഞ്ചാടിയിൽ മാത്യു ,സിലിയുടെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങൾ പരിശോധിക്കണമെന്ന ആവശ്യം കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നടന്നിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only