10/01/2022

കഴുത്ത് വേദന മാറാൻ..!
(VISION NEWS 10/01/2022)
പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് കഴുത്ത് വേദന. പണ്ടൊക്കെ ഇത്തരം വേദനകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായാണ് കൊണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കഴുത്ത് വേദന അല്ലെങ്കിൽ തോൾ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
➤ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ, കൈകൾക്ക് കൂടുതൽ ആയാസം നൽകിയുള്ള ജോലികളിൽ ഏർപ്പെടുന്നവർ, കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവർ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്. വിവിധ തൊഴിൽ രീതികളും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഒക്കെ കഴുത്ത് വേദന ഉണ്ടാകാൻ കാരണമാകുന്നു. എന്നാൽ, കഴുത്ത് വേദന എങ്ങനെ പരിഹരിക്കാമെന്ന് നോക്കാ.

➤ ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നടക്കുക. കൂടാതെ ഇരുന്നുകൊണ്ട് തന്നെ കഴുത്തിന് ലഘുവ്യായാമങ്ങൾ നൽകാം.

➤ ഇരിക്കുമ്പോൾ വളഞ്ഞിരിക്കാതെ നട്ടെല്ല് നിവർത്തി ഇരിക്കാൻ ശീലിക്കുക. വളഞ്ഞ് ഇരിക്കാൻ സാധ്യതയുള്ള കസേരയിലാണ് നിങ്ങൾ ഇരിക്കുന്നത് എങ്കിൽ പുറം ഭാഗത്ത് സപ്പോർട്ട് നൽകാൻ കുഷ്യൻ ഉപയോഗിക്കാവുന്നതാണ്.

➤ ഉറങ്ങാൻ നേരം വലിയ തലയണയ്ക്ക് പകരം ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കാം. കഴുത്ത് വേദനയുള്ളവർ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ കിടക്കുമ്പോൾ താഴ്ന്ന പോകുന്ന കിടക്കകളും ഒഴിവാക്കണം.

➤ കിടന്നുകൊണ്ട് ടിവി, കമ്പ്യൂട്ടർ, ഫോൺ തുടങ്ങിവയ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ടുള്ള വായനാശീലവും വേണ്ട.

➤ മൊബൈലിൽ ദീർഘനേരം സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ തല ഒരു പ്രത്യേക വശത്തേയ്ക്ക് ചെരിച്ച് പിടിക്കാതെ തല നിവർത്തി പിടിക്കാൻ ശ്രദ്ധിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only