03/01/2022

കോവളം സംഭവം;വിദേശികളുമായി ഇടപെടുന്നതിൽ പൊലീസിന് ഇനി പ്രത്യേക പരിശീലനം
(VISION NEWS 03/01/2022)
കോവളത്തെ സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊലീസുകാർക്ക് വിദേശികളുമായി ഇടപെടുന്നതിൽ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം.വിദേശികളോട് പൊലീസിന് മികച്ച സമീപനമാണെന്നും അവരുടെ സുരക്ഷിതത്വം പൊലീസിന്റെ കർത്തവ്യമാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു.

സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ നൽകിയ പരാതി പരിശോധിക്കും. വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിയിൽ തീരുമാനമുണ്ടാകും. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനാലാണ് ഗ്രേഡ് എസ്ഐയെ ഉടൻ സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ ഷാജി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേന മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only