08/01/2022

സെസ്റ്റി യെല്ലോ മിനി കൂപ്പർ ഇനി ജോജു ജോർജിന്
(VISION NEWS 08/01/2022)കേരളത്തിൽ ആദ്യ സെസ്റ്റി മിനി കൂപ്പർ എസ് കൺവേർട്ടബിൾ മോഡൽ സ്വന്തമാക്കി ജോജു ജോർജ്. ഷോറൂമിൽ നിന്ന് മക്കൾക്കൊപ്പം ഭാര്യ ആബ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലും പ്രചാരം നേടിയിരുന്നു. കേരളത്തിലെ മഞ്ഞ നിറത്തിലുള്ള ആദ്യത്തെ കാറാണിത്. നേരത്തെ ലാൻഡ് റോവർ ഡിഫെൻഡർ ആയിരുന്നു ജോജു വാങ്ങിയത്.

59 ലക്ഷം രൂപയാണ് സെസ്റ്റി യെല്ലോ മിനി കൂപ്പർ വാഹനത്തിന്റെ ഓൺറോഡ് വില. 2018ൽ ജോസഫ് സിനിമയുടെ വിജയം ജോജു ആഘോഷിച്ചതും ഒരു മിനി കൂപ്പർ വാങ്ങിയായിരുന്നു.

മിനിയുടെ ശ്രേണിയിൽ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ.1998 സിസി എൻജിൻ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പിയും 280 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്റ് മാത്രം മതിയാകും.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only