10/01/2022

സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ വെളിപ്പെടുത്തൽ
(VISION NEWS 10/01/2022)
സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ താരം ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ വെളിപ്പെടുത്തൽ. ആളൊഴിഞ്ഞ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്. ആക്ഷേപഹാസ്യങ്ങളിലൂടെയും ട്രോളുകളിലൂടെയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ നിരവധി അരാധകരെ സൃഷ്ടിച്ച താരമാണ് ശ്രീകാന്ത് വെട്ടിയാർ.

ജന്മദിനാഘോഷത്തിനായി ആളൊഴിഞ്ഞ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്ന് യുവതി കുറിപ്പിലൂടെ വെളിപ്പെടുത്തി. സംഭവം പുറത്ത് പറയാതിരിക്കാൻ വെട്ടിയാർ യുവതിയ്‌ക്ക് വിവാഹ വാഗ്ദാനം നൽകിയെന്നും എന്നാൽ അതിൽ വഴങ്ങാത്തതിനെ തുടർന്ന് ശ്രീകാന്ത് വെട്ടിയാർ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആരംഭിച്ചതായും യുവതി പറയുന്നു.

ഏതെങ്കിലും പെൺകുട്ടി കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുന്നതും എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്നേഹം കൊണ്ടാണെന്നും കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു മെസ്സേജ് അയക്കുന്നത് സ്ഥിരം പരിപാടിയാണെന്നും കുറിപ്പിൽ പറയുന്നുണ്ട്.

വീട്ടിലെ പ്രാരാബ്ധം പറഞ്ഞ് യുവതിയിൽ നിന്നും പല പ്രാവശ്യം ഇയാൾ പണം കൈപ്പറ്റി. പിന്നീട് സഹപ്രവർത്തകർക്ക് പാർട്ടി നൽകാനും മറ്റും പണം നൽകുന്നത് സ്ഥിരം ആക്കി. ബലാത്സംഗത്തിന് ശേഷം ആരോഗ്യപ്രശ്‌നം നേരിട്ടതോടെ ആശുപത്രിയിലേക്ക് പോകാൻ വിളിച്ചെങ്കിലും ഇയാൾ വന്നില്ല. ഇതിനിടെ പല തവണ നഗ്നഫോട്ടോകൾ അയക്കുകയും, ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും, നിരവധി സ്ത്രീകളെ ശ്രീകാന്ത് വെട്ടിയാർ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടെന്നും യുവതി ഫേസ്ബുക്കിൽ വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only