04/01/2022

പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
(VISION NEWS 04/01/2022)




പറവൂര്‍: മുത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ വീട്ടമ്മയുടെ മൃതദേഹം കുഞ്ഞിത്തൈ ചെട്ടിക്കാട് ഭാഗത്ത് പുഴയില്‍ കണ്ടെത്തി. വാവക്കാട് കുന്നുമ്മത്തറ ബിനോയിയുടെ ഭാര്യ ഭാഗ്യലക്ഷ്മി (33) ആണ് മരിച്ചത്.

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷമാണ് ഇവര്‍ ഞായറാഴ്ച ഉച്ചയോടെ വീടുവിട്ടിറങ്ങിയത്. അന്നു വൈകിട്ട് നാല് മണിയോടെ മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയത് വഴിയാത്രക്കാര്‍ കണ്ടിരുന്നു.

കൊടുങ്ങല്ലൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു. ഭര്‍ത്താവ് കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗതം കൃഷ്ണയാണ് മകൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only