11/01/2022

രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും- സാന്ദ്രാ തോമസ്
(VISION NEWS 11/01/2022)
ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം പ്രസിദ്ധീകരിച്ച ഒരു മാസികയുടെ കവർ ഫോട്ടോയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ താൻ പങ്കുവച്ച കുറിപ്പ് ആരെയെങ്കിലും വെള്ള പൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ലെന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. രണ്ടു പെൺകുട്ടികളുടെ അമ്മയായ തനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകുമെന്നും സാന്ദ്ര ചോദിക്കുന്നു.

സാന്ദ്രയുടെ കുറിപ്പ്

ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...?
ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ്
ഈ പോസ്റ്റിടുന്നത് .
ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീർച്ചയായും ഇരക്കൊപ്പംതന്നെ. 

എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ള
ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു .
ആരെയെങ്കിലും വെള്ളപൂശാനോ
ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് . 

രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും...?
ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത് .
ബാക്കിയുള്ളവർ അത് പിന്തുടർന്നു
തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക് കൃത്യമായി reply ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു.

എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ
ഇരയ്ക്കൊപ്പം തന്നെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only