11/01/2022

നടൻ ചിമ്പുവിന് ഓണററി ഡോക്ടറേറ്റ്
(VISION NEWS 11/01/2022)
തമിഴ് നടൻ ചിമ്പുവിന് വേൽസ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്കാണ് താരത്തിന് അം​ഗീകാരം ലഭിച്ചത്. എം ജി രാമചന്ദ്രൻ, ശിവാജി ഗണേശൻ, കമൽഹാസൻ, വിജയ്, വിക്രം തുടങ്ങിയ പ്രമുഖ നടന്മാർ മുമ്പ് ഈ അം​ഗീകാരത്തിന് അർഹരായിട്ടുണ്ട്. 

“സിലംബരശൻ ടി ആറിന്റെ കഴിവുകൾക്കും സിനിമാ മേഖലയിലെ പ്രയത്‌നങ്ങൾക്കുമുള്ള അംഗീകാരമായി നടന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ നേട്ടങ്ങൾ ഗവേഷണം ചെയ്യുന്ന കമ്മിറ്റി അംഗങ്ങളുടെ ഒരു പാനലാണ് താരത്തെ അം​ഗീകാരത്തിന് അർഹനെന്ന് തീരുമാനിച്ചത്. വെൽസ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ഇഷാരി കെ ഗണേഷ് പറഞ്ഞു. വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന സിനിമയിൽ സിമ്പു ഭാ​ഗമാണെന്നതുമായി ഈ അം​ഗീകാരത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ചിമ്പുവിന്റെ മാതാപിതാക്കളും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only