14/01/2022

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു
(VISION NEWS 14/01/2022)
മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു. തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും മധ്യേയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11നാണ് വാഹനത്തിന് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രാവലറാണ് അഗ്നിക്കിരയായത്. അപകടം നടന്നതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only