08/01/2022

ഒമിക്രോണ്‍; കേരളത്തിലെത്തുന്നവർക്ക് ഇന്നുമുതല്‍ നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍
(VISION NEWS 08/01/2022)

വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറൻ്റൈൻ. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരും ഒരാഴ്ച നിർബന്ധമായി നിരീക്ഷണത്തിൽ കഴിയണം. ഇവർ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണം. നെഗറ്റീവ് ആണെങ്കിൽ വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

നിർബന്ധിത ക്വാറൻ്റൈൻ ഒരാഴ്ചത്തേക്കാണെങ്കിലും വിദേശത്ത് നിന്നും എത്തുന്നവർ ഫലത്തിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ക്വാറൻ്റൈൻ വ്യവസ്ഥകൾ കർശനമായി നിരീക്ഷിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോൺ വ്യാപനം ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 305 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only