03/01/2022

സാനിറ്റെസറിൻ്റെ ഉപയോഗം: കൈകളുടെ വരൾച്ചയ്ക്ക് ഇതാ പരിഹാരം
(VISION NEWS 03/01/2022)
കൊവിഡ് സാഹചര്യത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് സാനിറ്റൈസർ. എന്നാൽ സാനിറ്റൈസറിന്റെ ഉപയോഗമാവട്ടെ ചർമ്മത്തെ വരണ്ടതാക്കുന്നു. എന്നിരുന്നാലും സാനിറ്റൈസറിന്റെ ഉപയോഗം ഒഴിവാക്കാനും പറ്റാത്ത സ്ഥിയാണിപ്പോൾ. നിരന്തരമായി സാനിറ്റൈസർ ഉപയോഗം ചർമ്മത്തിലെ എണ്ണകളെല്ലാം പുറന്തള്ളപ്പെടുന്നു ഇത് ചർമ്മം വരണ്ടതാകാൻ കാരണമാവുന്നു. ഇത് കൂടാതെ സാനിറ്റൈസറിലെ രാസവസ്തുക്കൾ തൊലി ഉണങ്ങി അടർന്നുപോകുന്നതിനും കാരണമാകുന്നു.

എന്നാൽ ഇതിനെ പ്രതിരോധിക്കാനുള്ള ചില വിദ്യകൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.

ചർമ്മത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇതിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ചർമ്മത്തിലെ പ്രശ്നങ്ങൾ കുറയാൻ സഹായിക്കും. പ്രകൃതിദത്തവും സുരക്ഷിതവുമായ മോയിസ്ചറൈസറായി ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർവാഴ. ഇത് ചർമ്മത്തെ വരൾച്ചയിൽ നിന്നും ഒരു പരിധി വരെ സംരക്ഷിക്കുന്നു.

ഇത് കൂടാതെ എണ്ണ, പെട്രോൾ ജെല്ലി എന്നിവയും കൈകൾ വരളുന്നതിന് പരിഹാര മാർഗ്ഗമായി ഉപയോഗിക്കവുന്നതാണ്. ചർമ്മത്തിന്റെ ഉപരിതലത്തിലെ ലിപിഡ് കൊഴുപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ജലാംശയം നിലനിർത്താനും പതിവായുള്ള എണ്ണയുടെ ഉപയോഗം സഹായിക്കും.

മറ്റൊരു പ്രകൃതിദത്തവും സുരക്ഷിതവുമായ പരിഹാര മാർഗ്ഗമാണ് തേനിന്റെ ഉപയോഗം. ഇതും ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. വരണ്ട ചർമ്മമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഏറ്റവും അനുയോജ്യമായ പൊടി ക്കയാണ് തേൻ. ഇതിൽ നിരവധി ഔഷധഗുണങ്ങളും അടങ്ങിയിട്ടുണ്ട് കൂടാതെ പൂർണ്ണമായും സുരക്ഷിതമായി ചർമ്മത്തിൽ പുരട്ടാവുന്നതുമാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only