13/01/2022

മേപ്പടിയാൻ നാളെ തിയറ്ററുകളിൽ ; ചിത്രം കാണുന്നവർക്ക് സമ്മാനപദ്ധതിയുമായി ഉണ്ണി മുകുന്ദൻ
(VISION NEWS 13/01/2022)
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേപ്പടിയാൻ‘. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.

അഞ്ജു കുര്യന്‍ നായികയാവുന്ന ചിത്രത്തിൽ.ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമ കാണുന്ന ഭാഗ്യശാലികളായ 111 പ്രേക്ഷകർക്ക് ഡയമണ്ട് മോതിരം സമ്മാനമായി പ്രഖ്യാപിച്ച് മത്സരം നടത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമാ തിയറ്ററിൽ പോയി കാണുകയും, മത്സരത്തിൽ പങ്കെടുക്കുകയുമാണ് വേണ്ടത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only