07/01/2022

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവ് പിടിയിൽ
(VISION NEWS 07/01/2022)
ചാവക്കാട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടകഴിയൂർ കാജാ സെന്‍ററിൽ തിരുത്തിക്കാട് ഷഹീനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.

ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപെട്ടത്. തുടർന്ന് നിരന്തരം ഫോണിലൂടെ വിളിച്ചു ശല്യപെടുത്തുകയും പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും ചെയ്തു. 

പിന്നീട് ഫോട്ടോ മോർഫ് ചെയ്ത് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ പ്രതി വീട്ടിലേക്കു അതിക്രമിച്ച് കയറി പെൺകുട്ടിയുടെ ഒരു പവൻ വരുന്ന സ്വർണമാല തട്ടിയെടുക്കുകയും ചെയ്തു.

ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only