07/01/2022

കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത നേതൃസംഗമം നാളെ
(VISION NEWS 07/01/2022)താമരശ്ശേരി :കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത നേതൃസംഗമം -എക്സോഡസ് =22 താമരശ്ശേരിയിൽ നടക്കും. മാർ മങ്കുഴിക്കരി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംഘടനയുടെ  വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ ഉൾെപെടെയുള്ള പ്രതിനിധികൾ പങ്കെടുക്കും രൂപത പ്രതിനിധി സമ്മേളനത്തിൽ സംഘടനയുടെ ദേശീയ രൂപത തല നേതാക്കൾ പ്രസംഗിക്കും. 

സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ റിട്ട.ജസ്റ്റീസ് എബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തും. രാവിലെ10 -ന് ഉദ്ഘാടന സമ്മേളനേ ത്തേടെ ആരംഭിക്കുന്ന സമ്മേളനം  
1-30 pm ന് ഉച്ച ഭക്ഷണത്തോടെ സമാപിക്കും. കാലികമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് നടക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only