07/01/2022

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍; രണ്ട് ഗുണ്ടകളെ പോലീസ് വെടിവച്ചു കൊന്നു
(VISION NEWS 07/01/2022)
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതകം. ചെങ്കൽപേട്ടിൽ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് ദിനേശ്, മൊയ്തീൻ എന്നീ രണ്ട് യുവാക്കളെ പോലീസ് വെടിവെച്ചുകൊന്നത്. ഇന്നലെ നടന്ന രണ്ട് കൊലപാതക കേസുകളിലെ പ്രതികളാണ് ഇരുവരും. ഇവരെ പിടുകൂടാൻ ശ്രമിക്കുമ്പോൾ പോലീസിന് നേരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമം നടന്നെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടർന്ന് പോലീസ് സ്വയരക്ഷാർഥം വെടിവെച്ചപ്പോൾ രണ്ടുപേരും കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ചെങ്കൽപേട്ട് എസ്.പി വെള്ള ദുരൈയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടാനുള്ള ശ്രമം നടന്നത്. മുൻപും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

വ്യാഴാഴ്ച വൈകീട്ട് ചെങ്കൽപേട്ടിലെ ഒരു ചായക്കടയിലിരുന്ന 27കാരനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കുറച്ചകലെയായി വീട്ടിൽ ടിവി കണ്ടിരുന്ന 22-കാരനെയും ഇവർ കൊലപ്പെടുത്തി. ഈ സംഘത്തിലുണ്ടായിരുന്നവരാണ് ദിനേശും മൊയ്തീനും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only