01/01/2022

ഡിജിറ്റൽ പണമിടപാടിൽ പുതുചരിത്രം രചിച്ച് രാജ്യം
(VISION NEWS 01/01/2022)
വർഷാവസാനം രാജ്യത്ത് യുപിഐ ഇടപാടിൽ റെക്കോർഡ് വർധന. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ(എൻപിസിഐ) കണക്ക് അനുസരിച്ച് ഡിസംബർ മാസം 456 കോടി ഇടപാടുകളിൽ നിന്നായി എട്ട് ലക്ഷം കോടിയിലധികം രൂപയുടെ യുപിഐ ഇടപാടാണ് നടന്നത്. ഈ വർഷം ആകെ യുപിഐ ഇടപാടുകൾ 3,874 കോടിയിലെത്തി. 2020ലെ 1,887 കോടിയുമായി താരതമ്യപ്പെടുത്തുബോൾ ഇടപാടുകൾ 105 ശതമാനവും വർധിച്ചു.

2021ൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ ഉപഭോക്താക്കൾ കൂടുതൽ ഡിജിറ്റൽ ഇടപാടുകളെ ആശ്രയിച്ചു. ഇത് യുപിഐ ഉപയോഗത്തിൽ അസാധാരണമായ വർദ്ധനവിന് കാരണമായതായി കണക്ക് കൂട്ടുന്നു. 2016ൽ യുപിഐ ആരംഭിച്ചത് മുതൽ പ്രതിമാസ ഇടപാടുകളുടെ മൂല്യം മൂന്ന് ലക്ഷം കോടി രൂപ മറികടക്കാൻ നാല് വർഷമെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only