12/01/2022

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം..!! വീട്ടിൽ തയ്യാറാക്കാവുന്ന സൗന്ദര്യക്കൂട്ടുകൾ
(VISION NEWS 12/01/2022)
വെയിലേറ്റും മറ്റും ചർമ്മം കരുവാളിക്കുന്നത് മിക്കവാറും എല്ലാവരും നേരിടുന്ന സൗന്ദര്യപ്രശ്നമാണ്. ഇവ വേഗത്തിൽ പരിഹരിക്കാൻ കെമിക്കൽ പ്രോഡക്ട്സിനെ ആശ്രയിക്കുകയാണ് മിക്കവരും ചെയ്യാറ്. എന്നാൽ ഇവയെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് നിങ്ങളുടെ ചർമ്മത്തിനു ചെയ്യുന്നത്. ചർമ്മകാന്തി വർദ്ധിപ്പിക്കാനും തിളക്കമുള്ളതും ആരോഗ്യമേറിയതുമായ ചർമ്മം സ്വന്തമാക്കാനും ചില പ്രകൃതിദത്തമായ വഴികൾ സ്വീകരിക്കുന്നതാണ് ഉത്തമം. ഇതാ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുകൾ

➤ കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മഞ്ഞൾപൊടിയും ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.
➤ പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകികളയാം.
➤ കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.
➤ മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക
➤ മഞ്ഞളും, ചെറുപയർ പൊടിച്ചതും തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only