01/01/2022

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
(VISION NEWS 01/01/2022)




പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. വാണിജ്യ സിലിണ്ടറിനാണ് വില കുറഞ്ഞിട്ടുള്ളത്. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 19 കിലോഗ്രാം വരുന്ന സിലിണ്ടറിന് 102.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 1998.5 രൂപയാകും. വിലക്കുറവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. വാണിജ്യ സിലിണ്ടറിന് ഡിസംബറിൽ 100 രൂപയും നവംബറിൽ 266 രൂപയും വർധിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only