04/01/2022

പുതുക്കുടി തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു
(VISION NEWS 04/01/2022)കൊടുവള്ളി : പുതുക്കുടി തറവാട്ടിലെ കുടുംബാംഗങ്ങളുടെ സംഗമം ഈസ്റ്റ്‌ കിഴക്കോത്ത് അൽഫിത്ര ക്യാമ്പസ്‌ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.സംഘ മത്തിൽ നാട്ടിലെ സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.മുക്കം സൈനബ സംഗമം ഉദ്ഘാടനം ചെയ്തു.ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കൊടുവള്ളി തണൽ ഡയാലിസിസ് സെന്ററിന്ന് പുതുക്കൂടി തറവാട് കുടുംബങ്ങങ്ങളുടെ സഹായം അഡ്വ പി ടി എ റഹീം എം ൽ എ ക് ഡോ. ഹൈദർ കൈമാറി.കെ ടി അബുഹാജി, സൈനബ മുക്കം,മറിയ കുട്ടി,താന്നിക്കൽ അബ്ദുൽ റഹ്മാൻ കുട്ടി ഹാജി, മൂത്താട്ട് അബൂബക്കർ, തേനങ്ങൽ മുഹമ്മദ്‌,ഐ കെ മുഹമ്മദ്‌,കോയമ്മദ്,കമ്പ്ലി മുഹമ്മദ്‌,മൂസ കെ ടി,എന്നിവരെ ചടങ്ങിൽ ആദരിച്ചു.തറവാടിന്ന് വേണ്ടി അഡ്രോപ്സ് നിർമിച്ച ആപ്പ് ന്റെ ഉദ്ഘാടനം താന്നിക്കൽ അബുഹാജി നിർവഹിച്ചു, അഡ്രോപ്സ് ആപ്പ് ഹാരിസ് ബക്കർ പരിചയപ്പെടുത്തി.സൈനുദ്ധീൻ, അർഷദ് കിഴക്കോത്ത്, എം പി അബു,മുനീർ കുന്നുമ്മൽ,ഫസൽ താറോൽ എന്നിവർ പുതുക്കൂടി തറവാട് തലമുറ അംഗങ്ങളെ പരിചയപെടുത്തി, വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക് മൊമെന്റോ വിതരണം ചെയ്തു.അബ്ദുൽ റഹ്മാൻ കുട്ടി സ്വാഗതം പറഞ്ഞു.കെ ടി അബുഹാജി അധ്യക്ഷത വഹിച്ചു.പേരന്റിങ് ക്ലാസ്സ്‌ ഫാറൂഖ് ട്രെയിനിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കെ എം ശരീഫ് നടത്തി,.സി പി ബഷീർ മാജിക്‌ ഷോ അവതരിപ്പിച്ചു.വാർഡ് മെമ്പർ മാരായ മംഗലങ്ങാട്ട് മുഹമ്മദ്‌,സിഎം ഖാലിദ് എന്നിവരും മൂത്താട്ട് മുഹമ്മദ്‌, സിപി അബ്ദുള്ള ഹാജി, കെ കെ എച് അബ്ദുൽ റഹ്മാൻ,സലീം നെച്ചോളി, ഇ കെ മുഹമ്മദ്‌,താന്നിക്കൽ മുഹമ്മദ്‌,കൊയിലാട്ട് അബ്ദുൽ റഹ്മാൻ എന്നിവരും ആശംസകൾ നേർന്നു.സംഗമത്തിന്റെ ഭാഗമായി കുട്ടികൾ സംഘടിപ്പിച്ച കൾച്ചറൽ പ്രോഗ്രാം നടന്നു എം പി ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only