03/01/2022

തേങ്ങ കൊണ്ട് ജീവനക്കാരനെ എറിഞ്ഞു; ശബരിമലയിൽ തീർത്ഥാടകനെ പിടികൂടി
(VISION NEWS 03/01/2022)
തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ കൊണ്ട് ശബരിമലയിൽ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പൊലീസ് പിടികൂടി

ഉച്ചയ്ക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ആന്ധ്രയിൽ നിന്നുള്ള ഒരു സംഘം അയ്യപ്പന്മാർ മാളികപ്പുറത്തേക്ക് പോകാൻ ശ്രമിച്ചു. എന്നാല്‍ ക്ഷേത്ര പരിസരം വൃത്തിയാക്കുകയാണെന്നും അല്‍പനേരം കാത്തിരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ തീര്‍ത്ഥാടകരിലൊരാള്‍ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് എറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ബിനീഷിനെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only