02/01/2022

ബലൂണ്‍ വില്‍പനക്കാരന്റെ എയര്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കൂട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
(VISION NEWS 02/01/2022)
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലൂണ്‍ വില്‍പനക്കാരന്റെ എയര്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു കൂട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പുതുവല്‍സരാഘോഷത്തിനായി ഒത്തുചേര്‍ന്ന ആളുകള്‍ക്കിടയില്‍ വെച്ച് ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. 

ബലൂണ്‍ വാങ്ങാനായി ഇദ്ദേഹത്തിന് ചുറ്റും നിരവധി കുട്ടികള്‍ കൂട്ടംകൂടി നിന്നിരുന്നു. ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ ഒരു എട്ടുവയസുകാരന്റെ നില ഗുരുതരമാണ്. ഈ കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ ചുമരുകള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്. 

ഹൈഡ്രജന്‍ കൂടിയ അനുപാതത്തില്‍ ചേര്‍ത്തതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥയായ പ്രീതി ഗെയ്ക്‌വാദ് പറഞ്ഞു. സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only