15/01/2022

കര്‍ണാടകയില്‍ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തു
(VISION NEWS 15/01/2022)
കര്‍ണാടകയില്‍ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തു. പുട്ടൂര്‍ താലൂക്കിലെ കേടമ്പാടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പ്രതിയായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ലൈംഗികാതിക്രമത്തിന് ശേഷം അസുഖബാധിതയായ അമ്മയെ പുട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ആശുപത്രിയില്‍ വെച്ചാണ് 58കാരിയായ അമ്മ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്

ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയും പ്രതിയായ മകനും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ഉറങ്ങാന്‍ കിടന്ന അമ്മയെ വെളുപ്പിന് മൂന്ന് മണിയോടെയാണ് ബലാത്സംഗം ചെയ്തത്. തൊട്ടടുത്ത ദിവസത്തിലും ഇയാള്‍ അമ്മയെ പീഡിപ്പിച്ചിരുന്നു. പീഡനം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയുടെ വായില്‍ തുണി തിരുകുകയും സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഐ.പി.സി സെക്ഷന്‍ 362 (2), 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനിരയായ അമ്മ പുട്ടൂര്‍ സര്‍ക്കാര്‍ അശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only