02/01/2022

വില്ലനായി മമ്മൂട്ടി! നി​ഗൂഢത നിറച്ച് പുഴു ടീസർ
(VISION NEWS 02/01/2022)
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന പുഴുവിലെ ടീസർ പുറത്ത്. മമ്മൂട്ടിയും ഒരു കുട്ടിയും തമ്മിലുള്ള സംഭാഷണമാണ് ടീസറിലുള്ളത്. ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ഇതിനോടകം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ടീസർ.

നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉണ്ടയുടെ തിരക്കഥാകൃത്തായ ഹർഷാദാണ് കഥ ഒരുക്കുന്നത്. ഷര്‍ഫു, സുഹാസ് എന്നിവര്‍ക്കൊപ്പമാണ് ഹര്‍ഷദ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുഴുവിലേതെന്നാണ് റിപ്പോർട്ടുകൾ. 

മമ്മൂട്ടിയുടെ മാനേജരും മേക്കപ്പ് മാനുമായ എസ്. ജോർജ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും നിർമ്മാണ പങ്കാളികളാണ്. ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. തേനി ഈശ്വറാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only